January 7, 2025 9:34 pm

ഓഫീസ് ആക്രമണം; അൻവർ എം എൽ എ അറസ്ററിൽ

മലപ്പുറം: വനം വകുപ്പിൻ്റെ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പി.വി. അൻവർ എംഎൽഎ അറസ്റ്റിൽ. 11 പേർക്കെതിരെയാണ് കേസ്. അൻവറാണ് ഒന്നാം പ്രതി. നേരത്തെ കേസിൽ നാല് ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാട്ടാന അക്രമണത്തിൽ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. അണികൾ അക്രമം നടത്തുമ്പോൾ അൻവറും സ്ഥലത്തുണ്ടായിരുന്നു.

കൃത്യനിർവ​ഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് ഉദ്യോ​ഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്ഐആറിൽ പരാമർശമുണ്ട്.

അറസ്റ്റ് രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നു കേസെന്ന് അൻവർ പ്രതികരിച്ചു. ഈ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസെടുത്തതിനു പിന്നാലെ നിലമ്പൂരിൽ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വൻ പൊലീസ് സന്നാ​ഹം നിലയുറപ്പിച്ചിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News