കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ജി എസ് ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന സി പി എം നേതാവ് എ.കെ.ബാലന്‍റെ വെല്ലുവിളി മാത്യു തള്ളി. ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്.
വീണ ജി എസ് ടി അടച്ചിട്ടില്ല എന്ന് തെളിഞ്ഞാൽ ബാലൻ എന്ത് ചെയ്യും.കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു.സിപിഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു.ആ തീയതിയിൽ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം. ശശിധരൻ കർത്തയുടെ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന് ജി എസ് ടി അടച്ചതിന്‍റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.