കോട്ടയം: തൻ്റെ സ്വത്ത് വിവരം പരിശോധിക്കാൻ സി.പി.എമ്മിനെ അനുവദിക്കാമെന്നും, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് നേരെ ആദായ നികുതി വകുപ്പ് നടത്തിയ കണ്ടെത്തലുകളെക്കുറിച്ച് സി.പി.എം അന്വേഷിക്കുമോ എന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ.
വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ താൻ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം
മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. മുൻ മന്ത്രി ഡോ.തോമസ് ഐസക്കിനെ പോലെ കാര്യങ്ങള്‍ മനസ്സിലാകുന്ന ആര്‍ക്കും വന്ന് വിഷയം പരിശോധിക്കാം
ചിന്നക്കനാലിലെ വസ്തുവുമായി ബന്ധപ്പെട്ട് ഭൂപതിവ് ചട്ടത്തിന്റെ ലംഘനമുണ്ട് എന്ന പ്രചരണങ്ങളാണ് പുറത്ത് വരുന്നത്. വിഷയത്തിൽ താൻ സംവാദത്തിന് തയ്യാറാണ്. വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയുമൊക്കെയായതിനാൽ പ്രദേശത്ത് നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎൽഎയോ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നു. മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായുള്ള എം.എം മണിയുടെ പേരാണ് താൻ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങളില്‍ എന്നും മറുപടി പറയാനാകില്ല. നിലവില്‍ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുതവണകൂടി മറുപടി നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.