December 18, 2024 10:19 am

മണിയാർ പദ്ധതി: സർക്കാർ രണ്ടു തട്ടിൽ

തിരുവനന്തപുരം : മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അസ്വസ്ഥത. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി അഭിപ്രായവ്യത്യാസം തുറന്നു പറഞ്ഞ് രംഗത്ത് വന്നു.

കെഎസ്ഇബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടാനാണ് സർക്കാർ നീക്കം. മണിയാർ പദ്ധതി കരാർ നീട്ടരുതെന്നും പദ്ധതി സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് വൈദ്യുതി ബോർഡിൻ്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെഎസ്ഇബി നിലപാട് അറിയിച്ചതാണെന്നും കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.

വ്യവസായം പ്രോത്സാഹിപ്പിക്കാൻ കരാർ തുടരണമെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. കരാർ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

30​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​മ​ണി​യാ​ർ​ ​പ​ദ്ധ​തി​ കാർബോറണ്ടം ​ഗ്രൂപ്പിന് ​ന​ൽ​കി​യി​രു​ന്ന​ത്.​ ബി.ഒ.ടി അടിസ്ഥാനത്തിലുള്ള കരാർ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ഭിന്നത പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News