തൊടുപുഴ :മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി എം എൽ എ യുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ കേന്ദ്ര സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശോധന.
കേന്ദ്ര ജിഎസ്‍ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന.
നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്ഥാപനത്തിൽ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന വിവരം ജിഎസ്‍ടി വിഭാഗത്തിനു ലഭിച്ചിരുന്നു
ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സംഘം എത്തി പരിശോധന ആരംഭിച്ചത്.
സ്ഥാപനത്തിൽ ഒമ്പതോളം ജീവനക്കാരുണ്ട്. ഇവരെ ആരെയും പുറത്തുവിട്ടിട്ടില്ല. മുഴുവൻ ഫയലുകളും പരിശോധിച്ചു. സ്ഥലത്തില്ലാതിരുന്ന ലംബോധരനോട് സ്ഥാപനത്തിലേക്ക് എത്താനും ആവശ്യപ്പെട്ടു.