April 23, 2025 4:56 am

മയക്കുമരുന്ന് വിഴുങ്ങിയെത്തിയ ദമ്പതികൾ പിടിയിൽ

കൊച്ചി: അന്താരാഷ്ട വിപണിയിൽ മുപ്പതു കോടി രൂപ വില വരുന്ന കൊക്കെയ്ൻ വിഴുങ്ങിയെത്തിയ വിദേശ ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിലായി.

ടാൻസാനിയൻ സ്വദേശികളെ ആണ് നെടുമ്പാശേരിയിൽ നിന്നും ഡിആർഐ സംഘം അറസ്ററ് ചെയ്തത്. ഒമാനിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയതായിരുന്നു ഇവർ.

ആലുവ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. യുവാവിനെ ശരീരത്തിൽ നിന്നും 2 കിലോയോളം കൊക്കെയ്ൻ പുറത്തെടുത്തു. യുവതിയുടെ ശരീരത്തിൽ നിന്നും കൊക്കെൻ പുറത്തെടുത്തിട്ടില്ല. യുവതി ആശുപത്രിയിൽ തുടരുകയാണ്.

ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News