തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിന്‍ രണ്ട് മാസത്തിനകം സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം -മംഗളൂരു, കാസര്‍കോട് – തിരുവനന്തപുരം റൂട്ടിലാണ് നിലവില്‍ വന്ദേഭാരതിന്റെ കേരളത്തിലെ സര്‍വീസുകള്‍. വരുമാനത്തിൽ രാജ്യത്ത് മറ്റേത് സംസ്ഥാനത്തേക്കാള്‍ മുന്നിലാണ് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും.
ബംഗളൂരു മലയാളികൾക്ക് ഈ ട്രയിൽ സഹായകരമാവും. നാട്ടിലേക്കുള്ള യാത്രയ്ക്ക് അവർക്ക് ടിക്കററ് കിട്ടാൻ ഏറെ ബുദ്ധിമുട്ടാണിപ്പോൾ. സ്വകാര്യ ബസ്സുകാർ ആണെങ്കിൽ കഴുത്തറപ്പൻ നിരക്കാണ് ഈടാക്കാക്കുന്നത്.
ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) ഡിവിഷണല്‍ ഓപറേഷന്‍സ് മാനേജര്‍ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ദേഭാരതിന്റെ പുതിയ സർവീസ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്.