കൊച്ചി: കരാറുകാർക്ക് 83 കോടി രൂപയിലധികം കുടിശ്ശികയായി സർക്കാർ നൽകാനുള്ള സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭനാവസ്ഥയിലേക്ക്.
റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ലോറി ഉടമകളും കരാര്‍ തൊഴിലാളികളും സമരം പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. കുടിശ്ശിക ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കരാറുകാര്‍.
കഴിഞ്ഞ ഒരാഴ്ചയായി കരാറുകാര്‍ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന കടകളില്‍ പലതിലും റേഷന്‍ വിതരണം താളം തെറ്റി.സമരം രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ റേഷന്‍ വിതരണം പൂര്‍ണമായും നിലയ്ക്കും.
Post Views: 164