കൊച്ചി: സിനിമ സംവിധായകൻ രഞ്ജിത്തിന് എതിരായ ലൈംരഞ്ജിഗികാതിക്രമണ കേസിൽ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി.ബംഗാളി നടിയുടെ പരാതിയെ തുടർന്നാണ് രഞ്ജിത് കോടതിയെ സമീപിച്ചത്.
രഞ്ജിത്തിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് സര്ക്കാർ കോടതിയെ അറിയിച്ചു. 2009 ൽ കുറ്റകൃത്യം നടക്കുമ്പോൾ ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു. 2013ല്‍ പുതിയ നിയമം അനുസരിച്ചാണ് ജാമ്യമില്ലാ കുറ്റമായതെന്നും സര്ക്കാർ വ്യക്തമാക്കി.
ഈ നിലപാട് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സ്റ്റേഷനില്‍ ഹാജരായി രഞ്ജിത്തിന് വ്യവസ്ഥകളോടെ ജാമ്യമെടുക്കാം. അന്വേഷണവുമായി സഹകരിക്കുമെന്ന് രഞ്ജിത് കോടതിയെ അറിയിച്ചു. ലൈംഗീക ഉദേശത്തോടെ പെരുമാറിയെന്ന നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം, പരാതിക്കാരിയുടെ ആരോപണത്തില്‍ അവ്യക്തതയുണ്ടെന്നും, 2009 ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2024 ലാണ് പരാതി നല്‍കുന്നതെന്നും രഞ്ജിത് ഹർജിയില്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ അവസരം കിട്ടാതിരുന്നതില്‍ നിരാശയിലായിരുന്ന നടി, ഹർജിക്കാരനെ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നു നീക്കുന്നതിന് വേണ്ടി കരുതിക്കൂട്ടിയാണ് ആരോപണം ഉന്നയിച്ചത്.
സംഭവം നടക്കുമമ്പോൾമറ്റു അണിയറ പ്രവർത്തകരും ഫ്ളാറ്റിലുണ്ടായിരുന്നുവെന്നും സിനിയെക്കുറിച്ച് പരാതിക്കാരിയുമായി സംസാരിച്ച അസോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണന്റെ മൗനം സംശാസ്പദമാണെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
തനിക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഇല്ലന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കസ്റ്റഡില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും രഞ്ജിത് ഹർജിയില്‍ അപേക്ഷിച്ചിരുന്നു.