പകർച്ചരോഗ വ്യാപനം; മരണം 43; നാല് പേര്‍ക്ക് കൂടി കോളറ

കൊച്ചി : കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 11 പേര്‍ പനി ബാധിച്ച്‌ മരിച്ചു. 12 ദിവസത്തിനിടെ മരണം 43. ഇവരില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു.

ഇന്ന് പനി ബാധിച്ച്‌ ചികിത്സ തേടിയത്.12, 204 പേർ.173 പേര്‍ക്ക് ഡങ്കിപ്പനി ആണ്. 44 പേർക്ക് എച്ച്‌1എൻ1. 438 പേർ ‍ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി.

കൂടാതെ നാല് പേർക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികള്‍ക്കാണ് രോഗം. ഇതോടെ കോളറ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. കോളറ സ്ഥിരീകരിച്ച നാലുപേരും നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിലെ അന്തേവാസികളാണ്. ഇവിടെ താമസിച്ചിരുന്ന 26 കാരൻ്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നു.

സ്ഥിതി വിലയിരുത്താൻ ചേര്‍ന്നു. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം അവലോകനം ചെയ്തു.

എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്ബിളുകളും വിവിധ ഭക്ഷണ സാമ്ബിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News