തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കേരളീയം പരിപാടി ഉപേക്ഷിച്ചു.
വയനാട് ദുരന്തത്തിന്റെയും സാമ്ബത്തീക പ്രതിസന്ധിയുടേയുമൊക്കെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം നീക്കം. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റി. ഒടുവില്‍ വേണ്ടെന്ന ധാരണയിൽ എത്തി നില്‍ക്കുകയാണ് സര്‍ക്കാര്‍.
കഴിഞ്ഞ തവണ വരവുചെലവു കണക്കുകളുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ പരിപാടിയായിരുന്നു കേരളീയം.
വരവ് ചെലവുകള്‍ പുറത്തുവിടാതിരുന്ന സര്‍ക്കാര്‍ വിവാദമുണ്ടായതോടെ നിയമസഭയില്‍ കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചെന്ന് വ്യക്തമാക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ പരസ്യത്തിന് 8.29 ലക്ഷം രൂപയായെന്നും സഭയില്‍ വ്യക്തമാക്കിയിരുന്നു.
Post Views: 103