April 22, 2025 1:58 pm

നവജാത ശിശുവിനെ ഫ്ലാറ്റില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു

കൊച്ചി∙ എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ ഫ്ലാറ്റിൽനിന്ന് നവജാത ശിശുവിനെ
ഒരു പൊതിയിലാക്കി വലിച്ചെറിഞ്ഞ് കൊന്നു. രാവിലെ എട്ടേകാലോടെയാണു സംഭവം.

ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരച്ചു. ഫ്ലാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്.

21 ഫ്ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്.

സമീപത്തെ ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട് താമസക്കാരനായ അഭയ് കുമാർ, ഭാര്യ, മകൾ എന്നിവരെ ചോദ്യം ചെയ്യുകയാണ് പോലീസ്. മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News