April 12, 2025 4:05 pm

ഗവര്‍ണര്‍ക്ക് തിരിച്ചടി; സേര്‍ച്ച്‌ കമ്മിറ്റി രൂപീകരണം തടഞ്ഞു

കൊച്ചി :കേരള, എം.ജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിന് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

സർക്കാരിന്റെ ഹർജിയിലാണ് നടപടി.കേരള സാങ്കേതിക സർവകലാശാല സേർച്ച്‌ കമ്മിറ്റിയുടെ നിയമനവും ഹൈക്കോടതി തടഞ്ഞിരുന്നു.

സർവകലാശാല പ്രതിനിധികള്‍ ഇല്ലാതെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് സർക്കാർ ഹർജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News