കൊച്ചി: സമാധിയായി എന്ന് കുടുംബം അവകാശപ്പെടുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധിത്തറ പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് കോടതി ചോദിച്ചു.ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും. പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് കോടതി വ്യക്തമാക്കി.ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും
സർക്കാർ അന്വേഷണത്തിൽ ഇടപെടാന്‍ കോടതിയ്ക്ക് ആകില്ല. പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ കാണാതായാല്‍ അയാള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്.അതാണ് അവര്‍ ചെയ്യുന്നത്.
മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സര്‍ക്കാര്‍ നടപടികള്‍ എല്ലാം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. നിലവിലുള്ള അന്വേഷണം തുടരാമെന്ന് പറഞ്ഞ ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം കലക്ടര്‍, ആര്‍ഡിഒ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.