തിരുവനന്തപുരം: കനത്ത സാമ്പത്തിക ബാധ്യതകൾ മൂലവും ഖജനാവിൽ കാൽക്കാശില്ലാത്തതിനാലും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ സർക്കാർ നടപടികൾ തുടങ്ങി. ഇതിനു പുറമെ നികുതികളും ഫീസുകളും വർദ്ധിപ്പിക്കാനും തീരുമാനമായി.
നടപ്പ് പദ്ധതികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കും.അത് തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ മന്ത്രിസഭാ യോഗം നിയോഗിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് ഈ ഉപസമിതിയാകും.
വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി തീരുമാനമെടുക്കും.നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും.
നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വിവിധ ഫീസുകളുടെ നിരക്ക് കൂട്ടും. വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ സമർപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.