തിരുവനന്തപുരം : വൈദ്യുതി നിരക്ക് നവംബർ ഒന്നിനു മുൻപ് വർധിപ്പിച്ചേക്കും.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ്
സംസ്ഥാന വൈദ്യുതി ബോർഡ് ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ ആയിരിക്കും നിരക്കു കൂട്ടുക.
ഓണത്തിനു ശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, ബോർഡ് പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും.
തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ ബോർഡിൻ്റെ മറുപടി അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും അംഗങ്ങളും മറ്റു വിദഗ്ധരും ചേർന്ന് ബോർഡ് നൽകിയ താരിഫ് പെറ്റിഷനും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിയമവശങ്ങളും പരിശോധിച്ച് നിരക്ക് പരിഷ്കരണത്തിൽ തീരുമാനമെടുക്കും.