കൊച്ചി: കനത്ത ചൂടിന് ഉടനെങ്ങും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.താപനില കുറയാൻ തുടങ്ങുക മെയ് പകുതിയോടെ മാത്രമായിരിക്കും.
വടക്കൻ കേരളമുൾപ്പടെ ദക്ഷിണേന്ത്യയിൽ നാല് മേഖലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്. 5 ദിവസത്തേക്ക് പലയിടങ്ങളിലും റെഡ് – ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. മെയ് മാസം പകുതിയോടെ മാത്രമേ അന്തരീക്ഷ താപനിലയിൽ കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ.
മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരും. വടക്കൻ കേരളത്തിലടക്കം അഞ്ച് ദിവസംകൂടി ഉഷ്ണ തരംഗ സാധ്യതയുണ്ട് .
പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഐഎംഡി ശാസ്ത്രജ്ഞ ഡോ സോമ സെൻ റോയ് പറഞ്ഞു. അതേ സമയം, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. വ്യാപക മഴയ്ക്ക് ഇപ്പോൾ സാധ്യതയില്ല.
പകൽ 12 മുതൽ 3 വരെ പുറത്തിറങ്ങരുത്, ഇറങ്ങുന്നവർ കുടയും വെള്ളവും കരുതണം. അതുപോലെ അയഞ്ഞ വസ്ത്രം ധരിക്കണം. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. സോമ സെൻ റോയ് പറയുന്നു .