കുമളി: മൂന്ന് വർഷ ഇടവേളയ്ക്കു ശേഷം ഏലം വില കിലോയ്ക്ക് 2100 കടന്നു. ഇന്നലത്തെ ലേലത്തിൽ ശരാശരി വില 2152ൽ ക്ലോസ് ചെയ്തു. കൂടിയ വില 2899. 69224 കിലോ വിൽപ്പന ഇന്നലെ നടന്നു. ശനിയാഴ്ചത്തെ ലേലത്തിൽ 1812 രൂപയായിരുന്നു വില. മഴക്കുറവ് കാരണം ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായതാണ് വില ഉയരാൻ പ്രധാന കാരണം. ഉത്തരേന്ത്യൻ ഡിമാന്റ് തുടരുന്നതും ദീപാവലി വാങ്ങൽ പൂർത്തിയാകാത്തതും ഉയർന്ന വിലയ്ക്ക് സഹായകമായി.