കോട്ടയം: ഇടതുമുന്നണി മുൻ കൺവീനറും സി പി എം കേന്ദ്ര സമിതി അംഗവുമായി ഇ പി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് കരാർ ഇല്ലെന്ന് ഡി സി ബുക്സ് ഉടമ രവി ഡി സി പോലീസിന് മൊഴി നൽകി.
കരാര്‍ ഇല്ലാതെ എങ്ങനെ ആത്മകഥ പുറത്ത് വന്നു എന്നതില്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യതയുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, ബൗദ്ധിക സ്വത്തവകാശ ലംഘനം എന്നിവയും അന്വേഷണത്തിന്റെ പരിധിയില്‍വന്നേക്കും.
പുസ്തകം വരുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും 170-ല്‍ അധികംവരുന്ന പേജുകളുടെ പി.ഡി.എഫ് പകർപ്പും
എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം,അന്വേഷണസംഘത്തോടു പറഞ്ഞു. ജയരാജനുമായി കേവലം ആശയവിനിമയം മാത്രമാണ് നടന്നതെന്നും രവി വിശദീകരിക്കുന്നു.
ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് ജയരാജന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തെത്തിയത്.’കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷാണ് രവിയുടെ മൊഴി രേഖപ്പെടുത്തിയത്. രവി, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ആത്മകഥാവിവാദം ഉണ്ടായ അന്നുതന്നെ തനിക്ക് ഡി.സി. ബുക്‌സുമായി കരാറില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു.