കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം ജനുവരിയില്‍ കൊച്ചിയില്‍ നടക്കും.തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സംഘടന യോഗം ചേരുന്നത്.
കേരള പിറവി ദിനത്തില്‍ സംഘടനാ ആസ്ഥാനത്ത് സുരേഷ് ഗോപി വിളിച്ചു ചേര്‍ത്ത കൂട്ടായ്മയിലാണ് കുടുംബസംഗമമെന്ന ആശയം പിറന്നത്. ജനുവരി ആദ്യ വാരം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗമം.
506 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം. വിവാദ കേസുകളുടെ ഭാഗമായ ദിലീപിനേയും സിദ്ദിഖിനേയും ക്ഷണിക്കും.
Post Views: 23