ഗുരുവായൂരിലെ 105 കിലോ സ്വർണം എസ് ബി ഐയിലേക്ക്

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 105 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചു.

സ്വർണം ശുദ്ധീകരിച്ച് തങ്കം ആക്കുന്ന മുംബൈയിലെ കേന്ദ്ര സർക്കാരിന്റെ മിന്റിൽ 30,31 തീയതികളിൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണം ഉരുക്കും.ശുദ്ധീകരിച്ച സ്വർണ ബാറുകളാണ് ബാങ്കിൽ നിക്ഷേപിക്കുക.

ദേവസ്വം ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിൽ ഒരു ഭാഗമാണ് നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നത്. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 6 ടൺ വെള്ളി കൂടി നിക്ഷേപമായി മാറ്റും.

ഹൈദരാബാദിലെ കേന്ദ്ര സർക്കാരിന്റെ നാണയം അടിക്കുന്ന മിന്റിൽ എത്തിച്ച് വെള്ളി ശുദ്ധീകരിച്ച് തുല്യ മൂല്യമുള്ള സ്വർണമാക്കി നിക്ഷേപിക്കും. ദേവസ്വത്തിന്റെ 300 കിലോ സ്വർണം നിക്ഷേപിച്ചതിന്റെ പലിശയായി 7 കോടിയോളം രൂപ ഇപ്പോൾ ദേവസ്വത്തിന് ലഭിക്കുന്നുണ്ട്. 57 കിലോ സ്വർണം ഗുരുവായൂരപ്പന്റെ ലോക്കറ്റ് തയാറാക്കുന്നതിന് മുംബൈയിലെ മിന്റിൽ നൽകിയിട്ടുണ്ട്.