March 10, 2025 9:45 pm

ഗൃഹഭരണം എന്നാൽ സ്വസ്ഥമായിരിക്കലല്ല

പി.രാജൻ.

ഗൃഹഭരണമെന്നാൽ = ( സ്വസ്ഥം: ഗൃഹഭരണം) സ്വസ്ഥമായിരിക്കലാണെന്ന് പറയുന്ന ആധാരമെഴുത്തുകാരുടെ കാലം കഴി ഞ്ഞു.

ഈ വനിതാ ദിനത്തിൽ വീട്ടമ്മമാർക്ക് സഹായധനം നൽകാൻ രാഷ്ട്രീയ കക്ഷികൾ മത്സരിക്കുന്നത് കാണുമ്പോൾ പഴയ ആധാരമെഴുത്തുകാരുടെ ശൈലിയാണ് ഓർമ്മ വന്നത്. 1980 കളുടെ ആദ്യത്തിൽ ‘വാമപക്ഷം’ എന്ന പേരിൽ ഞാൻ ഗൃഹലക്ഷ്മിയിൽ ഒരു സ്ഥിരം പംക്തിയെഴുതിയിരുന്നു.

മുനി എന്ന തൂലികാനാമത്തിലായിരുന്നു എഴുത്ത്. അതിൽ ആദ്യമേ തന്നെ ഗൃഹഭരണത്തെ സ്വസ്ഥമായിരിക്കലായി വ്യാഖ്യാനിക്കുന്ന ആധാരമെഴുത്ത് ശൈലിയെ ചോദ്യം ചെയ്തിരുന്നു. പക്ഷെ അക്കാലത്ത് കുടുംബവുമായി ബന്ധപ്പെട്ട ഗഹഭരണത്തെ കൂലിവേലയായി കണക്കാക്കുന്നത് കുടുംബ ബന്ധങ്ങളുടെ പവിത്രതയില്ലാതാക്കുമെന്ന് ഒരു തടസ്സവാദമുണ്ടായിരുന്നു.

പക്ഷെ ക്ഷേമ രാഷ്ട്ര സങ്കൽപ്പം ജനാധിപത്യവൽക്കരണത്തിൻ്റെ ഭാഗമായി വളർന്നുവന്നതോടെ കുടുംബജോലികൾ ഭരണകൂടത്തിൻ്റെ കടമയാണെന്ന ധാരണയും വികസിച്ചു വന്നു. എന്തൊക്കെ പറഞ്ഞാലും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയെന്ന് പറയുന്നത് സോഷ്യലിസ്റ്റ് ആശയങ്ങൾക്കുള്ള അംഗീകാരം തന്നെയാണ്. അപ്പോൾ കുടുംബ ഭരണത്തിൻ്റെ ഭാരം ഭരണകൂടം പങ്കിട്ടെടുക്കേണ്ടിവരും.

കുടുംബത്തി ലെ പവിത്ര ബന്ധങ്ങളുടെ പ്രേരിൽ സ്ത്രീകളെ അടക്കിഭരിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ അവസാനിക്കാറായിയെന്ന സന്ദേശമാണ് വീട്ടമ്മമാർക്ക് നേരിട്ട് സർക്കാർ സഹായം നൽകുമെന്ന് രാഷ്ട്രീയ കക്ഷികളും മുന്നണികളും പ്രകടനപത്രികകളിൽ നൽകുന്ന പ്രഖ്യാപനങ്ങളിൽ പറയുന്നത് .

ഈ ഫെബ്രുവരിയിൽ പഴയ പരിവർത്തനവാദികൾ കൊച്ചിയിൽ ഒത്ത് ചേർന്നപ്പോൾ, വനിതകളുടെ സ്വാതന്ത്ര്യത്തിൻറെ പ്രശ്നം അവർ പൊതുമണ്ഡലത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം ഉയർത്തിക്കൊണ്ട് വന്നത് അനുസ്മരിക്കുകയുണ്ടായി. തീർച്ചയായും അക്കാര്യത്തിൽ അവർക്കു അഭിമാനിക്കാവുന്നതാണ്. അതിന് ചരിത്രത്തിൽ സ്ഥാനമുണ്ട്.

-———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News