February 24, 2025 3:09 am

മനുഷ്യരിലേക്ക് പടരാന്‍ ശേഷിയുള്ള ഒരു വൈറസ് കൂടി ചൈനയിൽ

ബീജിംഗ്: മാരകമായ കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസിനെ ചൈനയില്‍ കണ്ടെത്തി.കോവിഡ് 19ന് കാരണമായ സാര്‍സ് കൊവ് 2 വൈറസിനെപ്പോലെ വവ്വാലുകളിലാണ് പുതിയ വൈറസും ഉള്ളത്.

എച്ച്‌കെയു5-കൊവ്-2 എന്നു പേരിട്ടിരിക്കുന്ന വൈറസിനെയാണ് ‘ബാറ്റ് വുമണ്‍’ എന്ന് അറിയപ്പെടുന്ന വൈറോളജിസ്റ്റ് ഷി ഷെങ്ലിയുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചറിഞ്ഞത്. ഗ്വാങ്ഷു ലബോറട്ടറിയിലായിരുന്നു ഗവേഷണം.

മനുഷ്യരിലേക്ക് പടരാന്‍ ശേഷിയുള്ള വൈറസാണിത്. എന്നാല്‍, മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരാനുളള സാധ്യതയെക്കുറിച്ച് വിശദമായി പഠിക്കുകയാണെന്നു ഗവേഷകര്‍ പറഞ്ഞു. കോവിഡിനു സമാനമായി എസിഇ 2 റിസപ്റ്റര്‍ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാന്‍ പുതിയ വകഭേദത്തിനും കഴിയും.

മെര്‍സ് വൈറസ് ഉള്‍പ്പെടുന്ന മെര്‍ബെക്കോവൈറസ് ഉപവര്‍ഗത്തിലാണു പുതിയ വൈറസ് ഉള്‍പ്പെടുന്നത്. ഹോങ്കോങ്ങിലെ ജാപ്പനീസ് പിപ്പിസ്ട്രെല്ലെ വവ്വാലുകളില്‍ നേരത്തെ എച്ച്കെയു5 കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News