കൊച്ചി: ശ്രീ നാരായണ ഗുരുദേവ കൃതിയായ ‘ആത്മോപദേശ ശതകം’ താളിയോല ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
എറണാകുളം പാം ലീഫ് ഇന്നോവേഷന്‍സ് തയാറാക്കിയ ഗ്രന്ഥത്തിന്റെ ആദ്യ പ്രതി, ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന ചടങ്ങില്‍ വര്‍ക്കല ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍, കെ.ബാബു എം.എല്‍ എ യ്ക്കു നല്‍കി.
ശ്രീരാമകൃഷ്ണ മഠം പ്രസിദ്ധീകരണമായ ‘പ്രബുദ്ധ കേരളം’ പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ , സ്വാമി ശാരദാനന്ദ, ആലുവ അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ധര്‍മ ചൈതന്യ, റിട്ട. ജസ്റ്റിസ് കെ.സുകുമാരന്‍, ഡോ.ഗീതാ സുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ദൈവദശകം, അനുകമ്പാദശകം, ആത്മോപദേശശതകം, ഗദ്യ പ്രാര്‍ത്ഥന, മഹാകവി കുമാരനാശാന്റെ ഗുരുസ്തവം, സമര്‍പ്പണ ശ്ലോകങ്ങള്‍ എന്നിവ ഒന്നിച്ച് താളിയോല ഗ്രന്ഥരൂപത്തിലാക്കുന്നത് ആദ്യമായിട്ടാണെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.
Post Views: 442