Warning: Trying to access array offset on value of type bool in /var/www/html/newsboardindia/public_html/wp-content/plugins/elementor-pro/modules/dynamic-tags/tags/post-featured-image.php on line 39

December 26, 2024 6:17 pm

സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന ഓണാഘോഷം

Warning: Trying to access array offset on value of type bool in /var/www/html/newsboardindia/public_html/wp-content/plugins/elementor-pro/modules/dynamic-tags/tags/post-featured-image.php on line 39

കാൻബറ : കൂട്ടുകാരിയുടെ ഓണാഘോഷം സാംസകാരിക തനിമ വിളിച്ചോതുന്നതാണെന്ന് ആസ്‌ത്രേലിയൻ
ലേബർ പാർട്ടി എം.പി മരീസ  പാറ്റേഴ്സൺ അഭിപ്രായപ്പെട്ടു.

കൂട്ടുകാരി’  വനിതാ കൂട്ടായ്മ കാൻബറയിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ഓണാഘോഷം നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മരീസ പാറ്റേഴ്സൺ.ലിബറൽസ് പാർട്ടി നേതാവും എ. സി. ടി നിയമസഭയിലെ പ്രതിപക്ഷനേതാവുമായ എലിസബത്ത്  ലീയും ഉദ്‌ഘാടകയായിരുന്നു. പിയേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . 

മരീസ പാറ്റേഴ്സൺ എം.പി നിലവിളക്കു കൊളുത്തുന്നു 

വീട്ടമ്മമാരും, ചെറുപ്പക്കാരുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം കൊണ്ട് ‘കൂട്ടുകാരി’യുടെ ഈ വർഷത്തെ  ഓണാഘോഷം ശ്രദ്ധേയമായി. കാൻബെറയിലെ മലയാളികൾക്കിടയിൽ കുടുംബ, സ്ത്രീ ശാക്തീകരണ മേഖലയിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് ‘കൂട്ടുകാരി’.

'കൂട്ടുകാരി' അംഗങ്ങളുടെ തിരുവാതിരയിൽ നിന്നും 

സംഘടനയുടെ ആദ്യ കാല ഡയറക്ടര്‍മാരായ ഷിജി ടൈറ്റ്‌സ് , ഡോ ഡെൽഫിൻ ഗിൽബെർട് ,പ്രസിഡന്റ് ടെസ്സ മാന്വൽ സെക്രെട്ടറി ഷിജി മുജീബ്  വൈസ് പ്രസിഡന്റ് നിഷാ സരിത , ജോയിന്റ് സെക്രെട്ടറി ഡീന ഈപ്പൻ, സറീന പെരേര ,അക്ഷര ബാബു ,അനീഷ പാങ്കോല സിവി ,  ഡോ ശ്രീദേവി ഗോപിനാഥ് , മരിലിൻ ചേങ്ങലത്, ഡോ ആൻ മേരി ജോസഫ് , നിഷി രാജ് എന്നിവർ നേതൃത്വം നൽകി  

തിരുവാതിര , കസേരകളി , മലയാളി മങ്ക മത്സരം, നാടൻ നൃത്തങ്ങൾ ,ചിത്ര രചന മത്സരം, കുട്ടികൾ പങ്കെടുത്ത മാവേലിയും വാമനനും നാടകാവിഷ്കാരം തുടങ്ങിയ നിരവധി പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു പിയേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ് . 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News