January 3, 2025 7:49 am

പേമാരി ഒക്ടോബർ വരെ: മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യത ?

കൊച്ചി: രാജ്യത്ത് മൺസൂൺ ശക്തമാകും.കേരളമുൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കും.ഒക്ടോബർ വരെ മഴ തുടരും.

ലാനിനാ പ്രതിഭാസമാണ് മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്‌ടർ നിത കെ ഗോപാൽ പറഞ്ഞു. പെസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസമാണ് ലാനിന. ഡിസംബർ വരെ ലാനിന തുടർന്നേക്കും.

അടുത്ത മാസം സംസ്ഥാനത്ത് ശക്തമായ മഴയ‌്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മേഘവിസ്ഫോടനത്തെ തുടർന്നുള്ള അതിതീവ്രമഴയ്ക്കും സെപ്തംബറിൽ സാദ്ധ്യതയുണ്ട്.  ചെറിയ സമയത്തിൽ വലിയ അളവിൽ പെയ്യുന്ന മഴയിൽ മിന്നൽ പ്രളയം ഉണ്ടായേക്കാം.

ഇപ്പോഴത്തെ ശക്തമായ മഴയിലും ഇതു സംഭവിക്കാം.മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായേക്കാം. സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങുന്നതോടെ, ഭൂഗർഭ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദ്ദം വർദ്ധിച്ചാണ് ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നുത്.

22 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഇതിന്റെ സാദ്ധ്യത കൂടുതൽ.മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News