കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ വിചാരണ നേരിടണമെന്നും നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നും പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനു പുറമേ ആനക്കൊമ്പു വിറ്റ കെ. കൃഷ്ണകുമാര്‍, ആനയുടമകളായിരുന്ന തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ 2011 ഡിസംബര്‍ 21 ന് ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
Post Views: 242