April 21, 2025 11:54 am

മഞ്ജു വാര്യരുടെ പരാതി തള്ളി ഹൈക്കോടതി

കൊച്ചി: സിനിമ നടി മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിക്കാത്തതിനാൽ, സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

സാമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്‍റെ പരാതി. ‘ഒടിയൻ’ സിനിമക്ക് ശേഷമുള്ള സൈബർ ആക്രമണത്തെ കുറിച്ചായിരുന്നു ആരോപണം. തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് കോടതി റദ്ദാക്കിയത്.

ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് വ്യക്തമാക്കിയില്ല. ഇതിനെ തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കിയത്.

മഞ്ജു വാര്യർ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News