January 18, 2025 4:44 am

വൈദ്യുതി നിയന്ത്രണം വരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്‌ഇബിയുടെ അറിയിപ്പ്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് പ്രധാന കാരണം.

ഇതിന് പുറമെ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ദ്ധനവുണ്ടായി. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.

പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് ബോർഡ് പറയുന്നത്. ഈ സാഹചര്യത്തില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച്‌ സഹകരിക്കണമെന്നാണ് ബോർഡിൻ്റെ അഭ്യര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News