January 14, 2025 3:39 am

വോട്ടെടുപ്പ് വെള്ളിയാഴ്ച വേണ്ട എന്ന് കോൺഗ്രസ്സും

തിരുവനന്തപുരം : കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ചയായത് പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായെന്ന് കാണിച്ച് കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും, തീയതി മാററണമെന്നും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു

പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണമെന്നും ആവശ്യപ്പെട്ടതായി പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന എം.എം. ഹസ്സൻ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് സിഎഎക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലങ്ങള്‍ കത്തിച്ചതാണ് സർക്കാർ ഗൗരവമായ കേസുകളായി കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാനത്ത് ഇത്തവണയും അകൗണ്ട് തുറക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി മോദി എത്ര തവണ കേരളത്തില്‍ വരുന്നോ, അതിനനുസരിച്ച്‌ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിക്കും. അതുകൊണ്ട് കൂടുതല്‍ തവണ മോദി വരണമെന്നും ചെന്നിത്തല പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News