തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ കേരളത്തില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 1464 ആയി.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിച്ചു. കേരളത്തിനു പുറമെ കര്‍ണാടകയിലാണ് ഒരു കോവിഡ് മരണം ഉണ്ടായത്.പ്രതിദിന റിപ്പോര്‍ട്ടുകള്‍ പ്രകാരം കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post Views: 198