January 3, 2025 1:25 am

തിരഞ്ഞെടുപ്പ് വരുന്നു: പെട്രോള്‍ – ഡീസല്‍ വില കുറച്ചു

ന്യൂഡൽഹി :ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാർ
ഇന്ധനവില കുറച്ചു. പെട്രോള്‍ – ഡീസല്‍ വില രണ്ടു രൂപ വീതം കുറയും.

വെള്ളിയാഴ്ച രാവിലെ 6 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. നേരത്തെ ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ സംസ്ഥാനം പെട്രോളിനും ഡീസലിനും വിലകുറച്ചിരുന്നു. രാജസ്ഥാനിലെ ഇന്ധന നികുതി വാറ്റ് 2 ശതമാനം കുറച്ചതോടെയാണ് വില കുറഞ്ഞത്.

തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിലും ഇന്ധന വാറ്റ് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ എല്‍പിജിക്കും സിഎന്‍ജിക്കും വില കുറച്ചിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് പൊതുമേഖലാ എണ്ണ വിപണന കമ്ബനികള്‍ ആലോചിക്കണമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു. അതേസമയം ഫെബ്രുവരി 1 ന് വാണിജ്യ വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News