Warning: Trying to access array offset on value of type bool in /var/www/html/newsboardindia/public_html/wp-content/plugins/elementor-pro/modules/dynamic-tags/tags/post-featured-image.php on line 39

December 27, 2024 5:49 am

പീഡനക്കേസ്: ജോര്‍ജ് എം. തോമസിനെതിരെ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍

Warning: Trying to access array offset on value of type bool in /var/www/html/newsboardindia/public_html/wp-content/plugins/elementor-pro/modules/dynamic-tags/tags/post-featured-image.php on line 39

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ മാറ്റിയെന്ന സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍.

പോക്‌സോ കേസില്‍ കൂട്ടുനിന്നുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാനച്ഛന്‍ ജയിലാണിപ്പോള്‍. പരോളില്‍ പുറത്തിറങ്ങിയ ഇയാള്‍ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു..

പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുന്‍ ഡിവൈഎസ്പിയാണ് കേസ് അട്ടിമറിക്കാന്‍ സഹായിച്ചതെന്നും ശബ്ദരേഖയിലുണ്ട്. മുന്‍ ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോര്‍ട്ട് നല്‍കിയെന്നും ശബ്ദരേഖയില്‍ പറയുന്നു.

ഇരയായ പെണ്‍കുട്ടിയുടെ മൊഴി മാറ്റാന്‍ വലിയ വീട് വാഗ്ദാനം ചെയ്ത ശേഷം ചെറിയ വീടാണ് നല്‍കിയതെന്നും ആരോപിക്കുന്നു. മാസം പതിനായിരം രൂപ വീതം നല്‍കാമെന്നും യഥാര്‍ത്ഥ പ്രതികള്‍ വാഗ്ദാനം ചെയ്തുവെന്നും ശബ്ദരേഖയില്‍ പറയുന്നു. ഈ വിഷയം സി പി എം പുനരന്വേഷണത്തിന് വിധേയമാക്കി യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നാണ് ശബ്ദരേഖയില്‍ ഇയാള്‍ ആവശ്യപ്പെടുന്നത്.

നേരത്തെ, ജോര്‍ജ് എം തോമസിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പീഡന കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടു, പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നല്‍കി, നാട്ടുകാരനില്‍ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിര്‍മ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ശരിവെച്ചത്.

സി പി എം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ താഴെ ചേര്‍ക്കുന്നു:

പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പോലീസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടില്‍ ബിനാമിയായി ഭൂമിയും റിസോര്‍ട്ടും ബിനാമിയായി വാങ്ങി നല്‍കി.
ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു.
ലാഭവിഹിതമായി പണം ലഭിച്ചയാളില്‍ നിന്ന് 25 ലക്ഷം രൂപ എല്‍സി ഓഫിസ് കെട്ടിട നിര്‍മ്മാണത്തിനായി വാങ്ങി. ഒരു വ്യക്തിയില്‍ നിന്ന് ഇത്രയും പണം സ്വീകരിച്ച് ചട്ട വിരുദ്ധം. ജോര്‍ജ്ജ് തോമസിന്റെ ഇടപെടല്‍ ദുരൂഹം.

ജോര്‍ജ്ജ് തോമസ് പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ ടൈലും ഗ്രാനൈറ്റും മറ്റും വാങ്ങി നല്‍കിയത് ക്വാറിക്കാര്‍. ഇതിന്റെ ബില്ലുകളും മറ്റും ശേഖരിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈയിനത്തില്‍ ലക്ഷങ്ങളാണ് കൈപറ്റിയത്.
നാട്ടുകാരനായ ഒരാളില്‍ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപാ വാങ്ങി. കാര്യം സാധിക്കാതെ വന്നതോടെ ഇയാള്‍ പിന്നീട് പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി നല്‍കി.

മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരോട് വീട് നിര്‍മ്മാണത്തിനായി കമ്പിയും മറ്റ് സാമഗ്രികളും സൗജന്യമായി കൈപ്പറ്റി. ഇവര്‍ പിന്നീട് സി പി എം നേതാക്കളെ പരാതി അറിയിച്ചു.

ആറ് കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ലേബര്‍ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News