January 14, 2025 7:16 am

ഡോ ഗംഗാധരൻനായർ സമിതിപ്രഥമപുരസ്സ്‌കാരം ഡോ.കുമാരവർമ്മക്ക്

തൃശൂർ :ചിറയിൻകീഴ് ഡോ. ജി ഗംഗാധരൻനായർ സ്മാരക സമിതിയുടെ പ്രഥമപുരസ്സ്‌കാരം പ്രശസ്ത നാടക പ്രവർതകനും അദ്ധ്യാപകനുമായിരുന്ന ഡോ. കുമാരവർമ്മക്കു നൽകി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്സ്‌കാരം.

ഡോ. പി.വി. കൃഷ്ണൻനായർ,ആർ. ഗോപാലകൃഷ്ണൻ, പ്രൊഫ പി.എൻ. പ്രകാശ്  എന്നിവരടങ്ങ ിയ അവാർഡ് നിർണ്ണയ സമിതിയാണ്  നാടകവേദിക്ക് നൽകിയ സമഗ്ര സംഭാവനകളെ കണക്കിലെടുത് , അന്തർദേശീയ തലത്തിലും നാടക രംഗത്തെ നിറ സാ ന്നി ദ്ധ്യ മായ ശ്രീ. കുമാരവർമ്മക്ക ് 2023 വർഷ പ്രഥമപുരസ്കാരം നൽകാൻ തീരുമാനിച്ചത്.

കേരളസംഗീതനാടക അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി കൃഷ്ണൻനായർ മുഖ്യപ്രഭാഷണം നടത്തി .ഗുരുവായൂർ ദേവസ്വം   ചെയർമാൻ ഡോ. വി.കെ വിജയൻ പുരസ്‌കാര ദാനം നിർവഹിച്ചു.ഡോ. ജി. ഗംഗാധരൻ നായർ  സ്മാരക സമിതി ചെയർപേഴ്സൺ കാഞ്ച ന ജി.നായർ അധ്യക്ഷയായിരുന്നു.തൃശ്ശൂർ എം.എൽ.എ  പി. ബാലചന്ദ്രൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഡോ. പി.വി. കൃഷ്ണൻനായർ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി.

തൃശൂർ എം ൽ എ ബാലചന്ദ്രൻ ചടങ് ഉദ്‌ഘാടനം ചെയ്യുന്നു

വേലൂർ ഗ്രാമകം കൾച്ചറൽ അക്കാദമിയുടെ യുടെ അമേച്വർ  നാടകോത്സവിലെ മികച്ച രംഗസംവിധാനത്തിന് എ ഡോ. ജി. ഗംഗാധരൻ നായർ നൽകുന്ന സ്മാരക രംഗസംവിധാന കലാപുരസ്‌കാരത്തിനുള്ള തുകയുടെ കെമാറ്റം  വി.കെ.വിജയൻ നിർവഹിച്ചു .എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും ആയ എം.സി രാജ്നാരായണൻ , ചിത്രകാരനും , നാടക പ്രവർതകനുമായ വി.എസ് ഗിരീശൻ,ഗുരുവായൂർ ദേവസ്വം തഹസിൽദാർ കൃഷ്ണകുമാർ കൊട്ടാരിൽ , മുരാരി കടലാശ്ശേരി എന്നിവർ ആശംസ നേർന്നു.

പ്രശസ്ത  കലാഗവേഷകനും  നാടകപ്രവർകനും  അദ്ധ്യാപകനും എഴുുകാരനുമായിരുന്ന ചിറയിൻകീഴ് ഡോ. ജി ഗംഗാധരൻ നായരുടെ  സ്മരണ  നിലനിർുന്നതിനും  കലാസാഹിത്യനാടക സാംസ്കാരിക മേഖലകളിൽ പ്രാത്സാഹനം നൽകുന്നതിനുമായി തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുകയാണ്   ഡോ. ജി ഗംഗാധരൻനായർ സ്മാരക സമിതി.ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ കൃഷ്ണകുമാറിന് രാജാരവിവർമ്മ പുരസ്കാരം ലഭിച്ചതിൽ  അദ്ദേഹത്തെ ആദരിച്ചു.

ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ ഡോ. കെ.യു. കൃഷ്ണകുമാർ സ്വാഗതവും  ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠന കേന്ദ്രം ചീഫ്.ഇൻസ്ട്രക്ടറും  ഗംഗാധരൻ നായർ സ്മാരക സമിതി ജോ. സെക്രട്ടറിയുമായ എം. നളിൻ ബാബു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News