January 3, 2025 3:19 am

സ്വർണ്ണക്കടത്ത്, ഹവാല: മുഖ്യമന്ത്രിയും ‘ഹിന്ദു’വും മലക്കം മറിഞ്ഞു

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സ്വർണക്കള്ളക്കടത്തും ഹവാലപ്പണവും സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം, അദ്ദേഹത്തിൻ്റെ പബ്ലിക് റിലേഷൻസ് ഏജൻസി എഴുതി തന്നതാണെന്ന് അഭിമുഖം പ്രസിദ്ധീകരിച്ച ‘ദി ഹിന്ദു’ ദിനപത്രം എഡിററർ അറിയിച്ചു.

ഇതായിരുന്നു  മുഖ്യമന്ത്രിയുടെ പേരിൽ വന്ന വിവാദ പരാമർശങ്ങൾ:

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു’ വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’.

പരാമർശം വിവാദം ഉണ്ടാക്കിയതിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ‘ദി ഹിന്ദു’ അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും എഡിററർ വിശദീകരിച്ചു.

chief minister pinarayi vijayan's remarks on malappuram, letter to hindu newspaper An explanation should be given to end the controversy

പരാമർശം യഥാർത്ഥ അഭിമുഖത്തിലേതല്ല. ആ പരാമർശം പിആർ ഏജൻസിയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണ്. മുമ്പ് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞതാണെന്ന് ഏജൻസി പ്രതിനിധി പറഞ്ഞു. ഇത് അതേപടി ഉൾപ്പെടുത്തിയത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലിം ലീഗ്, ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഇതെന്ന് സതീശൻ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News