Warning: Trying to access array offset on value of type bool in /var/www/html/newsboardindia/public_html/wp-content/plugins/elementor-pro/modules/dynamic-tags/tags/post-featured-image.php on line 39

December 27, 2024 3:39 am

വിശ്വാസികൾ തനിക്കൊപ്പം; സ്പീക്കർ ഷംസീർ

Warning: Trying to access array offset on value of type bool in /var/www/html/newsboardindia/public_html/wp-content/plugins/elementor-pro/modules/dynamic-tags/tags/post-featured-image.php on line 39

തിരുവനന്തപുരം: മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട് – നിയമസഭാ സ്പീക്കർ എം എം ഷംസീർ ചൂണ്ടിക്കാട്ടുന്നു.

‘‘ തൻ്റെ പരാമർശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആളെന്നനിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്’’–സ്പീക്കർ പറഞ്ഞു.

സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നു ഷംസീർ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. സംഘപരിവാർ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവർ വെറുപ്പിന്റെ പ്രചാരണം രാജ്യത്തു നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും.

വിശ്വാസികൾ തനിക്കൊപ്പമാണ്. തനിക്കെതിരെ ആർക്കും പ്രതിഷേധിക്കാം. എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുത്. അത്തരം ശ്രമം നടത്തുന്നത് സംഘപരിവാറാണ്. എൻഎസ്എസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല.

ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലർത്തരുത്. ഏകീകൃത സിവിൽകോഡ് ഇന്ത്യൻ സാഹചര്യത്തിൽ നടപ്പിലാക്കാന്‍ കഴിയില്ലെന്നു ചോദ്യത്തിനു മറുപടിയായി സ്പീക്കർ പറഞ്ഞു. യുവമോർച്ച നേതാവിന്റെ പ്രസംഗം കേരളസമൂഹത്തിൽ നടത്തേണ്ടതാണോ എന്ന് സമൂഹം പരിശോധിക്കണം.

സഭാ ടിവിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തുമെന്നും സ്പീക്കർ പറഞ്ഞു. ഓഗസ്റ്റ് 7 മുതൽ 24 വരെ നിയമസഭാ സമ്മേളനം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News