തിരുവനന്തപുരം: പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന മലയാള ചിത്രത്തിൻ്റെ വ്യാജപതിപ്പ് കാനഡയിൽ ഇന്റർനെറ്റിൽ പുറത്തിറങ്ങി.
കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്.ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നത്.
ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസിയാണ്.
അമല പോള്‍ നായികയായി എത്തിയ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്,കെ ആര്‍ ഗോകുല്‍,അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Post Views: 208