സമൂഹവും സർക്കാരും സ്ത്രീ സുരക്ഷയും

സ്ത്രീകൾ എപ്പോഴും ഭയത്തിൽ കഴിയേണ്ടി വരുന്നത് എന്തുകൊണ്ട് ? അവർ തുടർച്ചയായി അപമാനിക്കപ്പെടുന്നതിന് കാരണമെന്ത് ? എങ്ങനെയാണ് അവർക്ക് നീതി ഉറപ്പാക്കാൻ കഴിയുക ?  ഉത്തരം കിട്ടാ‍ത്ത ചോദ്യങ്ങൾ .
പെണ്‍കുട്ടികള്‍ക്ക്എതിരേ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ഈയിടെ ഉത്തര്‍പ്രദേശ് പോലീസ് വിവിധ
സ്കൂളുകളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ചോദിച്ചു:  എന്‍റെ സുരക്ഷ നിങ്ങള്‍ എങ്ങിനെ ഉറപ്പാക്കും?  അതിന് ഉത്തരം നൽകാൻ ആരുമില്ലായിരുന്നു.

അനാദി കാലം മുതല്‍ക്കേ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഉയര്‍ത്തുന്നതും ഇനിയും ഉത്തരം കിട്ടാത്ത ഇതേ ചോദ്യമാണ്.
ഹൈന്ദവ പുരാണത്തിലെ അഹല്യയും ഗ്രീക്ക് പുരാണത്തിലെ ഫിലോമിനയും ചോദിച്ചതും ഇതേ ചോദ്യമായിരുന്നു.
അഹല്യയെ ഇന്ദ്രന്‍ ബലാല്‍ക്കാരം ചെയ്തപ്പോള്‍ ശിക്ഷിക്കപ്പെട്ടത് അഹല്യയായിരുന്നു. ഇന്ദ്രനും ശിക്ഷ
ലഭിച്ചെങ്കിലും അതുടനേ ഇളവ് ചെയ്യപ്പെടുകയായിരുന്നല്ലോ. ഫിലോമിനയെ ബലാല്‍സംഗം ചെയ്ത ശേഷം ആ
വിവരം പുറത്തറിയാതിരിക്കാനായി അവളുടെ നാവരിഞ്ഞു കളയുകയായിരുന്നു.

ഇന്നും സംഭവിക്കുന്നത് ഇതൊക്കെത്തന്നെയാണ്. എവിടേയും വിജയിക്കുന്നത് പുരുഷന്മാർ. ബലാല്‍സംഗത്തിനും മറ്റ്
പീഡനങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ശിക്ഷിക്കപ്പെടുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി
ശബ്ദിച്ചാല്‍ അവള്‍ നിശ്ശബ്ദയാക്കപ്പെടും.
അവള്‍ ശബ്ദിച്ചാല്‍ സംഭവിക്കുന്നതിന്‍റെ വിറങ്ങലിച്ച ഉദാഹരണമാണ് ഉന്നാവോ. ബിജെപി എംഎല്‍എയുടെ
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ ആദ്യം അവളുടെ അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടു.
അവളുടെ അമ്മാവനെ കേസില്‍ കുടുക്കി ജയിലിലാക്കി. സംഭവത്തിന്‍റെ ദൃക്സാക്ഷി ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അവളുടെ രണ്ട് അമ്മായിമാര്‍ മരിച്ചു. ഇരയായ
പെണ്‍കുട്ടിയും അവളുടെ വക്കീലും മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്നു. പ്രതിയായ എം.എല്‍.എ.
സുരക്ഷിതനായി ജയിലിലും!
g
ഏത് സ്ത്രീക്കാണ്, ഏത്പെണ്‍കുട്ടിക്കാണ് ഇനി ലൈംഗിക പീഡനത്തെക്കുറിച്ചോ തനിക്കെതിരായ
അതിക്രമങ്ങളെക്കുറിച്ചോ പരാതി പറയാൻ നാവ് പൊന്തുക? യു.പി.യിലെ എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ
ഗായത്രി പ്രജാപതി തന്നേയും തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളേയും പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട്
കൊല്ലം മുമ്പ് ഒരു സ്ത്രീ നല്‍കിയ പരാതി ഈയടുത്ത് പിന്‍ വലിച്ചത് യാദൃശ്ചികമല്ല.
ബലാല്‍സംഗവും സ്ത്രീ പീഡനവും ഒരു സാധാരണ കുറ്റകൃത്യമായി മാറിയിരിക്കുന്നു. ഇവിടെ ഓരോ 20
മിനുട്ടിലും ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ
കണക്കനുസ്സരിച്ച് രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളില്‍ 98 ശതമാനവും ചെയ്യുന്നത് ഇരകള്‍ക്ക് അറിയാവുന്ന
ആളുകളാണ്. പീഡനങ്ങളുടെ 10 ശതമാനം കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു. അതില്‍ത്തന്നെ 25 ശതമാനം
കുറ്റവാളികളേ ശിക്ഷിക്കപ്പെടുന്നുള്ളു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കനുസ്സരിച്ച് 2014 മുതല്‍ സ്ത്രീകള്‍ക്കെതിരായ
കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കാണാം. 2014-ല്‍ 38,385 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍
2015-ല്‍ അത് 41000 ആയി വര്‍ദ്ധിച്ചു. 2016-ല്‍ 41761 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 38947
കേസുകളും ബലാല്‍സംഗമായിരുന്നു. അതില്‍ 4739 കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്.
 2016-ല്ഏറ്റവും കൂടുതല്‍ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മദ്ധ്യപ്രദേശിലാണ്.
നഗരങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന്
സ്ഥിതിവിവരക്കണക്കുക്കുള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4935
കേസുകളില്‍ 1996-ഉം നടത്തത് തലസ്ഥാന നഗരമായ ഡല്‍ഹിയിലാണ്. 712 കേസുകളുമായി മുംബൈ രണ്ടാം സ്ഥാനത്തും.
2018 സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ലൈംഗിക കുറ്റവാളികളെക്കുറിച്ചുള്ള സ്ഥിതിവിവര ക്കണക്കുകള്‍
ശേഖരിക്കാന്‍ ഒരു ഡാറ്റാ ബേസ് ആരംഭിച്ചിട്ടുണ്ട്. 2008 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4.4 ലക്ഷം കേസുകളുടെ
വിവരങ്ങള്‍ ഈ ഡാറ്റാ ബസില്‍ ഇപ്പോള്‍ ലഭ്യമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ നിയന്ത്രണത്തിലുള്ള ഈ ഡാറ്റാബേസിലെ വിശദാംശങ്ങള്‍ പക്ഷേ, നിയമനിര്‍വ്വഹണ ഏജന്‍സികള്‍ക്ക് മാത്രമേ
ലഭ്യമാകൂ.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പ്രതിഷേധിച്ച
അഞ്ച് കന്യാസ്ത്രീകളിലൊരാളായ ലൂസി കളപ്പുരയെ കത്തോലിക്കാ സഭ പുറത്താക്കി. കവിതകള്‍
പ്രസിദ്ധീകരിക്കുകയും ഡ്രൈവിംഗ് പഠിക്കുകയും ചെയ്തതാണ് സിസ്റ്റര്‍ ലൂസിയുടെ മറ്റ് പാപങ്ങള്‍. സിസ്റ്റര്‍
ലൂസിയോടൊപ്പം പ്രതിഷേധിച്ച നാല് കന്യാസ്ത്രീകളെ ഇതിനകം സ്ഥലം മാറ്റി.
പ്രബുദ്ധതയിലെ ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണിവ.

ഉത്തര്‍പ്രദേശിലെ ഉനാവോയായാലും കേരളത്തിലെ വയനാടായാലും പാഠം വ്യക്തമാണ്. ലെംഗികാതിക്രമത്തിനെതിരെ
സംസാരിക്കുന്ന സ്ത്രീകളെ പുരുഷന്മാർ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു.

LEAVE A REPLY