രജനീകാന്തിന്റെ മൂന്നു പ്രിയ സിനിമകൾ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍സ്റ്റാർ രജനീകാന്ത് ഇഷ്ടപ്പെടുന്ന മൂന്നു ചിത്രങ്ങൾ ഏതൊക്കെയായിരിക്കും? അദ്ദേഹം തന്നെ അത് വെളിപ്പെടുത്തി.

ഹോളിവുഡ് ചിത്രം ഗോഡ്ഫാദര്‍ ആണ് ഒന്നാം സ്ഥാനത്ത്.1972ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയാണ്. എ പി നാഗരാജൻ സംവിധാനം ചെയ്ത തമിഴ് ചിത്രം തിരുവിളൈയാടല്‍ ആണ് രണ്ടാം സ്ഥാനത്ത്.1965 ൽ ഇറങ്ങിയ ചിത്രമാണിത്. 2000 ൽ പുറത്തിറങ്ങിയ കമൽ ഹാസന്റെ ഹേ റാം ആണ് അടുത്ത സിനിമ. ‘മറ്റൊന്നും കാണാനില്ലാതെ വരുമ്പോള്‍ ഈ ചിത്രങ്ങള്‍ ഇപ്പോഴും കാണാറുണ്ട്. ഹേ റാം ഞാന്‍ 30-40 തവണ കണ്ടിട്ടുണ്ട്’, രജനി പറഞ്ഞു.

കമല്‍ ഹാസന്‍, സിനിമയിലെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു രജനികാന്ത്.

SHARE

LEAVE A REPLY