മധുര പാനീയങ്ങൾക്ക് സൌദി അറേബ്യയിൽ നികുതി കൂട്ടി

ജിദ്ദ: ആരോഗ്യകരമല്ലാത്ത പാനീയങ്ങൾക്ക് സൌദി അറേബ്യയിൽ ഏർപ്പെടുത്തിയ നികുതി വർധന പ്രാബല്യത്തിൽ വന്നു. ഗൾഫ് രാജ്യങ്ങളുടെ ഏകീകൃത തീരുമാനം അനുസരിച്ചാണ് ഈ നടപടി.

പഞ്ചസാരയോ മറ്റു പാനീയങ്ങളോ ചേർത്തുണ്ടാക്കുന്ന എല്ലാ മധുരപാനീയങ്ങൾക്കും 50 ശതമാനം സെലക്ടിവ് ടാക്സ് ചുമത്തുന്നുണ്ട്. കൃത്രിമ മധുരം ചേർത്തുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണിത്.

അതേസമയം, പാലോ പാലുൽപന്നങ്ങളോ 75 ശതമാനം ചേർത്ത പാനീയങ്ങൾക്കും പഞ്ചസാര ചേർക്കാത്ത പ്രകൃതിദത്തമായ പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസുകൾക്കും പ്രത്യേകമായി തയാറാക്കുന്ന മെഡിക്കൽ ഡ്രിങ്ക്സിനും നികുതിവർധന ബാധകമാവില്ല.

എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉൽപന്നങ്ങള്‍ക്കും പുകവലി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്കും 100 ശതമാനം അധിക നികുതി നേരത്തെ ഏർപ്പെടുത്തിയിരുന്നു.

SHARE

LEAVE A REPLY