മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ താലിബാന്‍ വിട്ടയച്ചു

ഇസ്ലാമാബാദ്: തീവ്രവാദ സംഘടനയിലെ നേതാക്കളുള്‍പ്പെടെ 11 അംഗങ്ങളെ മോചിപ്പിച്ചതിന് പകരമായി ഒരു വര്‍ഷത്തോളമായി ബന്ദികളാക്കിയ മൂന്ന് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ വിട്ടയച്ചതായി അഫ്ഗാന്‍ താലിബാന്‍ അറിയിച്ചു. രണ്ട് താലിബാന്‍ നേതാക്കളെ ഉദ്ധരിച്ച്‌ എക്‌സ്പ്രസ് ട്രിബ്യൂണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല തടവുകാരെ മോചിപ്പിച്ചത് ഏത് സൈനിക ഗ്രൂപ്പാണെന്ന കാര്യവും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ ബാഗ്ലാന്‍ പ്രവിശ്യയിലെ ഒരു ഊര്‍ജ്ജ നിലയത്തില്‍ ജോലി ചെയ്യുന്ന ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ 2018 മെയ് മാസത്തിലാണ് തട്ടിക്കൊണ്ടുപോകുന്നത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലായിരുന്നു. ബന്ദികളിലൊരാളെ മാര്‍ച്ചില്‍ വിട്ടയച്ചെങ്കിലും മറ്റുള്ളവരെ കുറിച്ച്‌ വിവരമൊന്നുമുണ്ടായിരുന്നില്ല.

LEAVE A REPLY