ധനമന്ത്രി നിര്‍മ്മലയ്‌ക്ക് ഒരു ചുക്കുമറിയില്ല: ഡോ സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി: ഡോ സുബ്രഹ്മണ്യസ്വാമി അങ്ങനെയാണ്. മനസ്സിലുള്ളത് തുറന്നടിക്കും. മുഖം നോക്കില്ല. സാമ്പത്തിക കാര്യങ്ങളാണെങ്കിൽ പറയാനുമില്ല. മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമൊക്കെയാണെങ്കിലും, നിർമലാ സീതാരാമനെപ്പററി തന്റെ അഭിപ്രായം അദ്ദേഹം തുറന്നു പറയുന്നു: അവർക്ക് സാമ്പത്തികശാസ്ത്രം എന്താണെന്ന് അറിയില്ല. ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാക്കിയിട്ടുമില്ല.

വളര്‍ച്ചാ നിരക്ക് കുറവായാലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വാമിയുടെ പരാമര്‍ശം.വാര്‍ത്താ സമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിര്‍മല സീതാരാമന്‍ മൈക്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വളര്‍ച്ചാനിരക്ക് 4.8 ശതമാനമായി കുറഞ്ഞെന്നാണ് മന്ത്രി പറയുന്നതെന്നും എന്നാല്‍,യഥാർഥത്തിൽ അത് 1.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എന്താണ് പ്രശ്നം? ആവശ്യം കുറയുന്നതാണ് രാജ്യത്തെ നിലവിലെ പ്രശ്നം. ലഭ്യതക്കുറവല്ല. പക്ഷേ, അവരെന്താണ് ചെയ്യുന്നത്? കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി. കോര്‍പറേറ്റുകള്‍ ലഭ്യത കുത്തനെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയോട് സത്യം പറയാന്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്ക് പോലും ഭയമാണ്.എതിരഭിപ്രായം പറയുന്നവരെ മോദിക്ക് കാണാനേ ഇഷ്ടമല്ല

പ്രധാനമന്ത്രിക്ക് ഇതിനെക്കുറിച്ച്‌ ഒന്നും അറിയില്ല. ‘അത്ഭുതകരമായ വളര്‍ച്ചാ നിരക്ക്’ എന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് തന്നെ വേണ്ട. അദ്ദേഹത്തോട് തിരിച്ചെന്തെങ്കിലും പറയുന്ന ഒരാളെയും മന്ത്രിയായി വേണ്ടെന്നും സ്വാമി പറഞ്ഞു

SHARE

LEAVE A REPLY