ഷെയ്‌ന്‍ നിഗം തമിഴിൽ ?

ചെന്നൈ: മലയാള സിനിമയിലെ നിർമ്മാതാക്കളുടെ വിലക്ക് നേരിടുന്ന യുവതാരം ഷെയ്‌ന്‍ നിഗം തമിഴിലേയ്‌ക്ക് ചുവടുമാറുന്നു.

ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രത്തിലേക്കാണ് അദ്ദേഹത്തിന് ക്ഷണം. ഇമൈക്ക നൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. സിനിമയുടെ    റഷ്യന്‍ ഷെഡ്യൂളിലായിരിക്കും ഷെയ്‌ന്‍ അഭിനയിക്കുക. ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 ഏപ്രിലില്‍ ചിത്രം പുറത്തിറക്കാ‍നാണ് നീക്കം.

വിലക്ക് ഭീഷണിയും സംഘടനാതര്‍ക്കവും മൂലം ഷെയ്‌ന്‍ നിഗമിന്റെ കുര്‍ബാനി, വെയില്‍, ഉല്ലാസം തുടങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ വിവിധഘട്ടങ്ങളില്‍ മുടങ്ങിക്കിടക്കുകയാണ്

SHARE

LEAVE A REPLY