അശ്ലീല വീഡിയോ കാണുന്നതിന് നിയന്ത്രണം വരുന്നു

കാൻബറ: അശ്ലീല വീഡിയോ കാണുന്നവർ പ്രായപൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഓസ്‌‌ട്രേലിയൻ സർക്കാർ നീക്കങ്ങൾ ആരംഭിക്കുന്നു. ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവര്‍ അവരവരുടെ മുഖം സ്‌കാന്‍ ചെയ്യണമെന്ന നിര്‍ദേശം പരിഗണനയിലാണിപ്പോൾ. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍ വീഡിയോ കാണുന്നതിനു് നിലവിൽ തടസമില്ല. പോണ്‍ വീഡിയോകള്‍ കാണുന്നവരുടെ പ്രായം തെളിയിക്കുന്നതിന് പുതിയ രീതി കൊണ്ടുവരുന്നതിനെക്കുറിച്ച്‌ അമേരിക്കയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഓസ്ട്രലിയന്‍ സര്‍ക്കാരിന്റെ നീക്കം. ബ്രിട്ടനാണ് ആദ്യം ഇത്തരമൊരു നിര്‍ദേശം കൊണ്ടുവന്നത്. എന്നാല്‍ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റമാണ് പുതിയ നിര്‍ദേശമെന്ന് ആരോപണം ഉയർന്നു. തുടർന്ന് ഈ നിർദ്ദേശം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച്‌ 18 വയസ് പൂര്‍ത്തിയായവർ ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവര്‍ മുഖം സ്‌കാന്‍ ചെയ്യണം. അവരുടെ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയിലെ പ്രായവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇതിലൂടെ പരിശോധിക്കും. ഇതുവഴി ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലെ ഫോട്ടോകളുമായി മുഖം പൊരുത്തപ്പെടുത്തിക്കൊണ്ട് അവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാന്‍ കഴിയും.

SHARE

LEAVE A REPLY