പ്രോസ്‌റ്ററേററ് അർബുദ സാധ്യത വീട്ടിൽ കണ്ടെത്താം

മുബൈ: സാധാരണ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ കാണുന്ന പ്രോസ്‌റ്ററേററ് ഗ്രന്ഥികളിലെ അർബുദം നേരത്തെ മനസ്സിലാക്കാനുള്ള പുതിയ വിദ്യ വികസിപ്പിച്ചെടുത്തു.

വളരെ ലളിതമായ മൂത്രപരിശോധനയിലൂടെ അഞ്ചു വർഷം മുമ്പേ ഈ അർബുദബാധ കണ്ടെത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ബയോടെൿനിൿസിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ദിവസത്തിലെ ആദ്യത്തെ മൂത്രം പരിശോധിച്ചാണ് രോഗസാധ്യത കണ്ടെത്തുക. വീടുകളിൽ ചെയ്യാവുന്നത്ര ലളിതമാണിത്.

പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ സ്ഥിരോപയോഗം, ജനിതകഘടകങ്ങളിലെ മാറ്റം, വ്യായാമക്കുറവ് എന്നിവ രോഗസാധ്യതയ്‌ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. മിക്കവരിലും ആരംഭ ദശയില്‍ ലക്ഷണങ്ങളൊന്നും കാണാറില്ല. അടിക്കടിയുള്ള മൂത്രംപോക്ക്, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നുക, രക്തംകലര്‍ന്ന മൂത്രവിസര്‍ജനം, മൂത്രതടസ്സം, രക്തംകലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയവയാകാം ലക്ഷണങ്ങള്‍.

LEAVE A REPLY