റെയിൽ‌വെയ്‌ക്ക് ഇനി നിലനിൽക്കാൻ നിരക്ക് വർദ്ധിപ്പിക്കണം

ന്യൂഡല്‍ഹി: റെയില്‍വേ നിരക്കുവര്‍ധന കേന്ദ്ര സർക്കാരിന്റെ പരിഗണനയില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ റെയിൽ‌വെ 600 കോടിയോളം രൂപ വരുമാന നഷ്ടം നേരിട്ട സാഹചര്യത്തിലാണിത്. പാര്‍ലമെന്റ്സമ്മേളനം അടുത്തയാഴ്ച സമാപിച്ചശേഷം അന്തിമ തീരുമാനമുണ്ടായേക്കും. 10 ശതമാനം വരെ വര്‍ധനക്കാണ് നീക്കം. ഉയർന്ന നിരക്കുള്ള ട്രെയിനുകളില്‍ ഭക്ഷണ നിരക്ക് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഫ്ലക്സി നിരക്കാണ്. മെയില്‍, എക്സ്പ്രസ് വണ്ടികളിലെ നിരക്കുവര്‍ധനയാണ് പരിഗണനയിലുള്ളത്..

2014 ജൂണ്‍ 25നാണ് എല്ലാ വണ്ടികളിലും നിരക്ക് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍, അതിനുശേഷം ഫ്ലക്സി നിരക്കുകള്‍ വന്നു. നടപ്പു വര്‍ഷം 19,000 കോടി രൂപയുടെ വരുമാനക്കുറവാണ് റെയില്‍വേ നേരിടുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍  വരെയുള്ള കാലത്ത് ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ വരുമാനം കുറഞ്ഞു. പരസ്യവരുമാനത്തിലും ഇടിവാണ്. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാന-ചെലവ് അന്തരമാണ് റെയില്‍വേ നേരിടുന്നതെന്ന സി എ ജി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

SHARE

LEAVE A REPLY