പി.എസ്​.സി പരീക്ഷാനടത്തപ്പില്‍ മാറ്റം വേണമെന്ന്​ ക്രൈംബ്രാഞ്ച്​

തിരുവനന്തപുരം:പി.എസ്.സിയുടെ നിലവിലെ പരീക്ഷാരീതി ക്രമക്കേടിന് വഴിവയ്ക്കുന്നതെന്ന് ക്രൈംബ്രാ‍ഞ്ച്. മൊബൈല്‍ ജാമറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമാക്കണം. ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാന്‍ കഴിയാത്തവിധം സീറ്റിങ് മാറ്റണം. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കണം. വാച്ച്‌ ഉള്‍പ്പെടെയുള്ളവ പരീക്ഷ ഹാളില്‍ പാടില്ല. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ക്രൈംബ്രാ‍ഞ്ച് മുന്നോട്ടു വയ്ക്കുന്നത്.

പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പി.എസ്.സിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY