ശബരിമലയിൽ പുലിയിറങ്ങുമോ ?

 

കാട് ആരുടെ വകയാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. നാട് മനുഷ്യരുടേതായിരിക്കുന്നിടത്തോളം കാട് മൃഗങ്ങൾക്ക് സ്വന്തമാണ്. സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ അണ്ഡകടാഹം.

അതു കൊണ്ട് കാട്ടിലിറങ്ങി കളിയ്ക്കുന്നത് സൂക്ഷിക്കണം.ആന ചവിട്ടിക്കൊന്നായ്യാനോ റിമാന്റ് ചെയ്ത് ജയിലിൽ അടയ്ക്കാനോ വനം വകുപ്പിന് നിയമമില്ല. സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി നിയമം ഭേദഗതി ചെയ്യാനൊന്നും സ്കോപ്പില്ല. അതു കൊണ്ട് നമ്മൾ സൂക്ഷിക്കണം.

കാട്ടിൽ നിന്ന് പത്തുപുലികൾ ഇറങ്ങി വന്ന് സന്നിധാനം കീഴടക്കിയാൽ തീർന്നു.ദേവസ്വം ബോർഡും തന്ത്രിയും മന്ത്രിയുമെല്ലാം വാലും ചുരുട്ടി ഓടേണ്ടി വരും. അല്ലെങ്കിൽ പണ്ടത്തെ പരസ്യവാചകം പോലെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ ….. എന്ന പോലെയാകും കാര്യങ്ങൾ.ആ ഒറ്റ പരസ്യത്തോടെ ആ ഉൽപ്പന്നവും കണ്ടു പിടിക്കാനില്ല എന്ന സ്ഥിതിയിൽ എത്തിയത് ഓർമ്മയുണ്ടോ സഖാവേ…? !

ബീഡിയുണ്ടോ ഒരു തീപ്പെട്ടിയെടുക്കാൻ …. !!
കെട്ടുമായി മല കയറുന്നവനോ കെട്ടിലമ്മയുമായി മല കയറുന്നവനോ എന്ന തരം തിരി വൊന്നും പുലിയ്ക്ക് പ്രശ്നമല്ല. കാനനവാസന്റെ സംരക്ഷണമാണ് പുലിയുടെ ദൗത്യം. അത് അവർ നടപ്പാക്കും. ഒരിയ്ക്കലും തീരാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രകൃതി ഇടപെടുന്നത് കണ്ടിട്ടില്ലേ…

മുൻപൊക്കെ കൊല്ലത്തിൽ 41 ദിവസം മാത്രം ശബരിമലയിൽ മനുഷ്യരെ സഹിച്ചാൽ മതിയായിരുന്നു.പിന്നീട് എല്ലാ മാസവും എല്ലാ ദിവസവും മലയിൽ മനുഷ്യരുടെ ശല്യം കൂടിയപ്പോൾ മുതൽ ഹിം സ്ര മൃഗങ്ങൾ ആകെ കലിപ്പിലാണത്രേ. പണ്ടൊക്കെ പുലികളെ നേരിടാൻ പുലികേശി, പുലിക്കോടൻ നാരായണൻ, മിന്നൽ രാമൻ നായർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടായിരുന്നു.

അവൻമാരൊക്കെ അരങ്ങൊഴിഞ്ഞു ഇപ്പോൾ സേനയിൽ ദുർബലൻമാരുടെ പടയാണ്. ശ്രീജിത്ത്, മനോജ്, ബൈജു, ഷൈജു തുടങ്ങിയ മനക്കട്ടിയില്ലാത്തവരാണ് പോലീസ് തലപ്പത്ത്.ഒരു പുലിക്കുട്ടിയെ കണ്ടാൽ പോലും കണ്ടം വഴി ഓടിക്കളയുന്ന വഹ !!

അയ്യപ്പന്റെ മുന്നിൽ നിന്ന് കണ്ണീർ വാർക്കാനേ ഇവർക്കൊക്കെ കഴിയൂ.
പന്തളം രാജമാതാ യുടെ അസുഖനി വാരണത്തിന് അയപ്പൻകാട്ടിൽ പോയി പുലിപ്പാലു കൊണ്ടുവന്ന ചരിത്രം ഓർക്കണം’ ഒരു ഗ്ലാസ്സ് പാലുമായല്ല അദ്ദേഹം വന്നത് ‘. പുലികളുടെ ഒരു പടയുമായിട്ടാണ്.

പുലിപ്പെണ്ണിന് 50 വയസ്സു തികഞ്ഞോ എന്നൊന്നും അന്നാരും നോക്കാൻ പോയില്ല.അവർക്കൊന്നും ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഏതായാലും വരും കാലത്തെ പുകിലുകൾ കണ്ടറിയണം.തൃപ്തി ദേശായി എന്ന ധീരവനിത വരുന്നതും കാത്താണ് പുലികൾ വെയ്റ്റു ചെയ്യുന്നതെന്ന് ചില ശാസ്താ ഭക്തർ പറയുന്നുണ്ട്. അല്ലെങ്കിൽ പിണറായി സഖാവ് കുടുംബസമേതം ശബരിമല സന്ദർശിച്ചാലും മതിയാകും.

പിന്നെ താമസമുണ്ടാകില്ല. അടുത്ത മുഖ്യമന്ത്രിയെ രഞ്ഞെടുക്കാം.എം.എം.മണിയാണ് യോഗ്യൻ’ അദ്ദേഹത്തെ കണ്ടാൽ പുലിപോലും ഒന്നു മടിക്കും. തങ്ങളുടെ ആഹാരം ശുദ്ധിയും വൃത്തിയും ഉള്ളതാവണമെന്ന് കാട്ടു മൃഗങ്ങൾക്ക് നിർബന്ധമുണ്ട്.
ആകെ മൊത്തം ടോട്ടൽ ഫോർ യൂ കണക്കിലെടുത്താൽ നടൻ സലിം കുമാർ ഏതോ ഒരു സിനിമയിൽ പറഞ്ഞ ഡയലോഗാണ് സൂപ്പർ.” …. തിരുപ്തിയായി… ദേശായീ …. തിരുപ്തിയായി ‘!!ഐ … ആം … ദി സോറി….!

LEAVE A REPLY