അയോധ്യ വിധിക്ക് എതിരായ പ്രതിഷേധം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ അറസ്റ്റിൽ

മാനന്തവാടി: അയോധ്യ തര്‍ക്കഭൂമി വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നീതിനിഷേധമാണെന്ന് ആരോപിച്ച്‌ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ വിളംബരത്തിന്‍റെ ഭാഗമായി മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം എഴുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും മുദ്രാവാക്യം വിളികളോടെ പ്രകടനം ആരംഭിക്കവെയാണ് പൊലീസ് നടപടി. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്. മുനീറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

LEAVE A REPLY