ചിദംബരം എയിംസ് ആശുപത്രയിൽ

ഐഎന്‍എക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. വയറുവേദനയെ തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ പരിശോധന തുടരുകയാണ്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ജയിലേക്കുതന്നെ കൊണ്ടുപോകും.

തിഹാറില്‍ കഴിയുന്നവരെ ദീന്‍ ദയാല്‍ ഉപാധ്യായ് ഹോസ്പിറ്റലിലേക്കാണ് സാധാരണ കൊണ്ടു പോകാറുള്ളത്. എന്നാല്‍ ചിദംബരത്തിന് വൈദ്യസഹായം ആവശ്യമായി വന്നാല്‍ അദ്ദേഹത്ത എയിംസിലേക്കോ, ആര്‍.എം.എല്‍ ഹോസ്പിറ്റലിലേക്കോ, സഫ്ദര്‍ജങ് ഹോസ്പിറ്റലിലേക്കോ കൊണ്ടുപോകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

LEAVE A REPLY